Friday 17 January 2014

ഗുരു­വാ­യൂ­ര­മ്പ­ലവും മനു­ഷ്യ­വി­രു­ദ്ധ­തയും


    ഗു­രു­വാ­യൂർ ക്ഷേ­ത്രം, മ­നു­ഷ്യ­വി­രു­ദ്ധ നീ­ക്ക­ത്തി­നാൽ പി­ന്നെ­യും ശ്ര­ദ്ധ ആ­കർ­ഷി­ക്കു­ന്നു. ഇ­ക്കു­റി ക­ല്ലൂർ ബാ­ബു­വി­നെ ക്ഷേ­ത്ര­ത്തിൽ നി­ന്ന്‌ പു­റ­ത്താ­ക്കി­ക്കൊ­ണ്ടാ­ണ്‌ മ­ന­സി­ലെ മാ­ലി­ന്യം പു­റ­ത്തു­കാ­ട്ടി­യ­ത്‌.­­

ക­ല്ലൂർ ബാ­ബു, ഇ­ല­ത്താ­ളം ക­ലാ­കാ­ര­നാ­ണ്‌. പ­ഞ്ച­വാ­ദ്യ­ത്തി­ലെ നാ­ദ­സു­ഭ­ഗ­ത­യാ­ണ്‌ ഇ­ല­ത്താ­ളം. ആ വാ­ദ്ദ്യം വാ­യി­ക്കാ­ന­റി­യാ­ത്ത­തു­കൊ­ണ്ട­ല്ല പു­റ­ത്താ­ക്ക­പ്പെ­ട്ട­ത്‌. ക­ല്ലൂർ ബാ­ബു താ­ഴ്‌­ന്ന ജാ­തി­ക്കാ­ര­നാ­യ­തു­കൊ­ണ്ട്‌.­­ 

ഇ­ല­ത്താ­ളം നിർ­മി­ക്കു­ന്ന­ത്‌ കീ­ഴ്‌­ജാ­തി­ക്കാർ. അ­വർ പഠി­ച്ച­പ്പോൾ താ­ളം വ­ഴ­ങ്ങു­ക­യും ചെ­യ്‌­തു. ഒ­ന്ന­ര മ­ണി­ക്കൂ­റി­ല­ധി­കം വാ­യി­ച്ച്‌ ജ­ന­പ്രീ­തി നേ­ടി­യ­തി­നു­ശേ­ഷ­മാ­ണ്‌ പു­റ­ത്താ­ക്ക­പ്പെ­ട്ട­ത്‌. പു­റ­ത്താ­ക്ക­പ്പെ­ട്ട­തോ, പി­ന്നാ­ക്ക വി­ഭാ­ഗ­മാ­യ യാ­ദ­വ കു­ടും­ബ­ത്തി­ൽ പി­റ­ന്ന കൃ­ഷ്‌­ണ­ന്റെ പേ­രി­ൽ. ക­ഥ­യിൽ വ്യാ­സൻ നൽ­കി­­യ മാ­ന്യ­ത­യെ­ങ്കി­ലും അ­ധി­കൃ­തർ കൃ­ഷ്‌­ണ­നും സ­ഹ­ജാ­തി­ക്കാർ­ക്കും നൽ­കേ­ണ്ട­ത­ല്ലേ? അ­തെ­ങ്ങ­നെ അ­ധി­കൃ­തർ വ്യാ­സ­ന്റെ പി­ന്മു­റ­ക്കാർ അ­ല്ല­ല്ലൊ.­­

ഗു­രു­വാ­യൂർ ക്ഷേ­ത്ര­ത്തിൽ, മ­നു­ഷ്യ­വി­രു­ദ്ധ ദർ­ശ­നം പു­തി­യ കാ­ര്യ­മ­ല്ല. അ­വി­ടെ മ­നു­ഷ്യ­സാ­ന്നി­ധ്യം ഉ­റ­പ്പി­ക്കാൻ വേ­ണ്ടി കേ­ള­പ്പ­നും എ കെ ജി­യും പി കൃ­ഷ്‌­ണ­പി­ള്ള­യും ന­ട­ത്തി­യ സ­മ­രം ച­രി­ത്ര­ത്തി­ലു­ണ്ട്‌. അ­ന്ന്‌ സ­ഖാ­വ്‌ പി കൃ­ഷ്‌­ണ­പി­ള്ള­യെ ഗു­രു­വാ­യൂ­ര­പ്പ­ന്റെ ര­ക്ഷ­കർ­ത്താ­ക്കൾ നേ­രി­ട്ട­ത്‌ പേ­ശീ­ബ­ലം കൊ­ണ്ടാ­യി­രു­ന്നു. ഗു­രു­വാ­യൂ­ര­മ്പ­ല­മേൽ­ക്കൂ­ര സ്വർ­ണം പൂ­ശു­ന്ന­തി­നെ­ക്കാൾ ന­ല്ല­ത്‌ വീ­ടി­ല്ലാ­ത്ത­വർ­ക്ക്‌ വീ­ടു­വെ­ച്ച്‌ കൊ­ടു­ക്കു­ന്ന­താ­ണ്‌ എ­ന്നു പ­റ­ഞ്ഞ­തി­ന്‌, ക്ഷേ­ത്ര­പ­രി­സ­ര­ത്തു വ­ച്ച്‌ പ­വ­ന­നെ­യും കൂ­ട്ടു­കാ­രെ­യും കൈ­കാ­ര്യം ചെ­യ്‌­ത­തും കേ­ര­ളം മ­റ­ന്നി­ട്ടി­ല്ല.­­

യേ­ശു­ദാ­സി­ന്റെ ക്ഷേ­ത്ര­പ്ര­വേ­ശ­ന നി­രാ­സ­മാ­ണ്‌ ര­സ­ക­രം. ക്ര­സ്‌­ത്യാ­നി ക­ണ്ടു­പി­ടി­ച്ച ക­റ­ണ്ടും മൈ­ക്കും ഉ­പ­യോ­ഗി­ച്ച്‌ ക്രി­സ്‌­ത്യാ­നി പാ­ടി­യ പാ­ട്ട്‌ ക്ഷേ­ത്ര­ത്തിൽ കേൾ­പ്പി­ക്കാം. പേ­രിൽ ക്രി­സ്‌­തു­മ­ത സൂ­ച­ന­യു­ള്ള­തി­നാൽ യേ­ശു­ദാ­സി­നു പ്ര­വേ­ശ­ന­മി­ല്ല.­­

കേ­ര­ള­ത്തി­ന്റെ ത­ന­തു ക­ലാ­രൂ­പ­മാ­യ കൃ­ഷ്‌­ണ­നാ­ട്ടം ഒ­ന്നു കാ­ണ­ണ­മെ­ന്നു­വ­ച്ചാൽ ഹി­ന്ദു­പേ­രു­ള്ള നി­രീ­ശ്വ­ര­വാ­ദി­യെ പ്ര­വേ­ശി­പ്പി­ച്ചാ­ലും അ­ഹി­ന്ദു­ക്ക­ളെ പ്ര­വേ­ശി­പ്പി­ക്കു­ക­യി­ല്ല. അ­താ­യ­ത്‌ ന­മ്മു­ടെ സാം­സ്‌­കാ­രി­ക­നാ­യ­ക­രാ­യ ചെ­മ്മ­നം ചാ­ക്കോ, യു എ ഖാ­ദർ, എം പി വീ­രേ­ന്ദ്ര­കു­മാർ തു­ട­ങ്ങി­യ­വർ­ക്ക്‌ കൃ­ഷ്‌­ണ­നാ­ട്ട സി ഡി വീ­ട്ടി­ലി­ട്ടു കാ­ണാ­മെ­ന്നർ­ഥം. ഇ­പ്പോൾ സ­ജീ­വ­മാ­യി കൃ­ഷ്‌­ണ­നാ­ട്ട­മു­ള്ള­ത്‌ ഗു­രു­വാ­യൂ­രിൽ മാ­ത്ര­മാ­ണ്‌. നേർ­ച്ച­യെ­ന്ന നി­ല­യിൽ കൃ­ഷ്‌­ണ­നാ­യി വേ­ഷ­മി­ടു­ന്ന­തി­നു­മു­ണ്ട്‌ ജാ­തീ­യ­മാ­യ ത­ട­സം. മേൽ­ജാ­തി­ക്കാർ­ക്കു മാ­ത്ര­മേ അ­തി­ന­നു­വാ­ദ­മു­ള്ളു. ന­മ്മു­ടെ ശ്രീ­ശാ­ന്തി­ന്റെ ജാ­തി ചെ­മ്പു­തെ­ളി­ഞ്ഞ­ത്‌ അ­ങ്ങ­നെ­യാ­ണ­ല്ലോ. കൃ­ഷ്‌­ണ­വേ­ഷം കെ­ട്ടി ഗു­രു­വാ­യൂ­ര­പ്പ­ന്റെ മു­ന്നിൽ നി­ന്ന­തി­നു­ശേ­ഷം അ­ദ്ദേ­ഹം ക്രി­ക്ക­റ്റിൽ നി­ന്നു­ത­ന്നെ ഔ­ട്ടാ­യി­യെ­ന്ന­ത്‌, ഇ­തു­കൊ­ണ്ടൊ­ന്നും മേൽ­ജാ­തി­ക്കാർ­ക്കും ര­ക്ഷ­യി­ല്ലെ­ന്ന­തി­ന്റെ തെ­ളി­വാ­യി­രി­ക്കാം.­­

ഗു­രു­വാ­യൂ­ര­പ്പ­ന്‌ ഹി­ന്ദു­മ­ത­ക്കാ­രോ­ട്‌ പ്ര­ത്യേ­കി­ച്ച്‌ മ­മ­ത­യൊ­ന്നു­മി­ല്ല. ഗു­രു­വാ­യൂർ നി­യോ­ജ­ക മ­ണ്ഡ­ല­ത്തെ നി­യ­മ­സ­ഭ­യിൽ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്‌ അ­ഹി­ന്ദു­ക്ക­ളാ­ണ്‌.­­

ജാ­തീ­യ­മാ­യ വേർ­തി­രി­വു­കൾ ഇ­നി­യെ­ങ്കി­ലും ഗു­രു­വാ­യൂർ ക്ഷേ­ത്രാ­ധി­കൃ­തർ അ­വ­സാ­നി­പ്പി­ക്ക­ണം. അ­ല്ലെ­ങ്കിൽ ക­ല്ലൂർ ബാ­ബു എ­ന്തി­ന്‌ അ­മ്പ­ല­മ­തി­ല­ക­ത്തേ­ക്ക്‌ പോ­ക­ണം? ഞെ­ര­ള­ത്തു രാ­മ­പ്പൊ­തു­വാൾ കാ­ണി­ച്ച മ­ഹ­നീ­യ­മാ­യ വ­ഴി­യു­ണ്ട­ല്ലൊ. ജ­ന­ങ്ങ­ളി­ലേ­ക്കു ചെ­ല്ലു­ക. സോ­പാ­നം വി­ട്ട്‌ സം­ഗീ­തം ജ­ന­ങ്ങ­ളി­ലെ­ത്തി­ച്ച­പ്പോ­ഴാ­ണ്‌ പ്ര­തി­ക­ര­ണ­മു­ണ്ടാ­യ­ത്‌. മ­തി­ല­ക­ത്ത്‌ ഒ­ടു­ങ്ങു­മാ­യി­രു­ന്ന ഞെ­ര­ള­ത്തി­നെ മ­ല­യാ­ള­ത്തി­നു കി­ട്ടി­യ­ത്‌ അ­ങ്ങ­നെ­യാ­ണ്‌.­­

ഒ­രാ­ളു­ടേ­യും ജാ­തി­യും മ­ത­വു­മൊ­ന്നും തി­രി­ച്ച­റി­യാൻ ദൈ­വ­ത്തി­നു സാ­ധി­ക്കു­ക­യി­ല്ല. ഇ­രു­ത്താ­നോ തി­രു­ത്താ­നോ­പോ­ലും സാ­ധി­ക്കു­ക­യി­ല്ല. ആ­രാ­ധ­നാ­ല­യ­ങ്ങ­ളു­ണ്ടാ­ക്കി അ­തിൽ ദൈ­വ­സ­ങ്കൽ­പം നി­ക്ഷേ­പി­ച്ച­ത്‌ മ­നു­ഷ്യ­നാ­ണ്‌. മ­നു­ഷ്യര്‍  യ­ഥാർ­ഥ മ­നു­ഷ്യ­രാ­ക­ണ­മെ­ങ്കിൽ സ­ങ്കു­ചി­ത­മാ­യ ജാ­തി­മ­ത­ദൈ­വ ചി­ന്ത­ക­ളിൽ നി­ന്ന്‌ മോ­ചി­ത­രാ­കേ­ണ്ട­തു­ണ്ട്‌.­­

3 comments:

  1. മ­നു­ഷ്യര്‍ യ­ഥാർ­ഥ മ­നു­ഷ്യ­രാ­ക­ണ­മെ­ങ്കിൽ സ­ങ്കു­ചി­ത­മാ­യ ജാ­തി­മ­ത­ദൈ­വ ചി­ന്ത­ക­ളിൽ നി­ന്ന്‌ മോ­ചി­ത­രാ­കേ­ണ്ട­തു­ണ്ട്‌.­­
    അതാണ് പോയിന്റ്. പക്ഷെ അങ്ങിനെ ചെയ്യാന്‍ ഒരു മിനിമം വിവരം ഒക്കെ വേണ്ടേ. അത് ഇവര്‍ക്കുണ്ടോ?

    ReplyDelete
  2. എനിക്ക് ഭക്തിയുമില്ല ഞാന്‍ പോകാറുമില്ല.

    ReplyDelete
  3. കേ­ര­ള­ത്തി­ന്റെ ത­ന­തു ക­ലാ­രൂ­പ­മാ­യ കൃ­ഷ്‌­ണ­നാ­ട്ടം ഒ­ന്നു കാ­ണ­ണ­മെ­ന്നു­വ­ച്ചാൽ ഹി­ന്ദു­പേ­രു­ള്ള നി­രീ­ശ്വ­ര­വാ­ദി­യെ പ്ര­വേ­ശി­പ്പി­ച്ചാ­ലും അ­ഹി­ന്ദു­ക്ക­ളെ പ്ര­വേ­ശി­പ്പി­ക്കു­ക­യി­ല്ല. അ­താ­യ­ത്‌ ന­മ്മു­ടെ സാം­സ്‌­കാ­രി­ക­നാ­യ­ക­രാ­യ ചെ­മ്മ­നം ചാ­ക്കോ, യു എ ഖാ­ദർ, എം പി വീ­രേ­ന്ദ്ര­കു­മാർ തു­ട­ങ്ങി­യ­വർ­ക്ക്‌ കൃ­ഷ്‌­ണ­നാ­ട്ട സി ഡി വീ­ട്ടി­ലി­ട്ടു കാ­ണാ­മെ­ന്നർ­ഥം. ഇ­പ്പോൾ സ­ജീ­വ­മാ­യി കൃ­ഷ്‌­ണ­നാ­ട്ട­മു­ള്ള­ത്‌ ഗു­രു­വാ­യൂ­രിൽ മാ­ത്ര­മാ­ണ്‌. നേർ­ച്ച­യെ­ന്ന നി­ല­യിൽ കൃ­ഷ്‌­ണ­നാ­യി വേ­ഷ­മി­ടു­ന്ന­തി­നു­മു­ണ്ട്‌ ജാ­തീ­യ­മാ­യ ത­ട­സം. മേൽ­ജാ­തി­ക്കാർ­ക്കു മാ­ത്ര­മേ അ­തി­ന­നു­വാ­ദ­മു­ള്ളു. ന­മ്മു­ടെ ശ്രീ­ശാ­ന്തി­ന്റെ ജാ­തി ചെ­മ്പു­തെ­ളി­ഞ്ഞ­ത്‌ അ­ങ്ങ­നെ­യാ­ണ­ല്ലോ. കൃ­ഷ്‌­ണ­വേ­ഷം കെ­ട്ടി ഗു­രു­വാ­യൂ­ര­പ്പ­ന്റെ മു­ന്നിൽ നി­ന്ന­തി­നു­ശേ­ഷം അ­ദ്ദേ­ഹം ക്രി­ക്ക­റ്റിൽ നി­ന്നു­ത­ന്നെ ഔ­ട്ടാ­യി­യെ­ന്ന­ത്‌, ഇ­തു­കൊ­ണ്ടൊ­ന്നും മേൽ­ജാ­തി­ക്കാർ­ക്കും ര­ക്ഷ­യി­ല്ലെ­ന്ന­തി­ന്റെ തെ­ളി­വാ­യി­രി­ക്കാം.­­

    ReplyDelete