Saturday 21 June 2014

നിള സാഹി­ത്യ­തീ­രവും ലേഖയും ഷാഫിയും



     മല­യാ­ള­ത്തിലെ നവ­സാ­ഹിത്യം ചർച്ച ചെയ്യുന്ന നിര­വധി സംഘ­ങ്ങൾ സൈബർ മേഖ­ല­യി­ലു­ണ്ട്‌. കവി­ത­കളും കഥ­കളും ആശ­യ­ങ്ങളും രാഷ്ട്രീ­യ­വു­മൊക്കെ ഇവർ ചർച്ച­ക്കു­വി­ധേ­യമാ­ക്കാ­റു­ണ്ട്‌. ചില സംഘ­ങ്ങൾ ആക­ട്ടെ, സാഹിത്യ സാംസ്കാ­രിക ചർച്ച­കൾക്ക­പ്പുറം ജീവ­കാ­രുണ്യ പ്രവർത്ത­ന­ങ്ങ­ളിലും വിദ്യാ­ഭ്യാസ സഹാ­യ­മേ­ഖ­ല­യിലും ശ്രദ്ധി­ക്കാ­റു­ണ്ട്‌. അതിൽ പ്രധാ­ന­പ്പെ­ട്ടത്‌ കൂട്ടം എന്ന സാംസ്കാ­രി­ക­സം­ഘ­മാ­ണ്‌. ഇപ്പോ­ഴിതാ മറ്റൊരു സംഘം കൂടി ഈ മേഖ­ല­യി­ലേക്ക്‌ തിരി­യു­ന്നു- നിള­സാ­ഹി­ത്യ­തീ­രം. ഈ കൂട്ടാ­യ്മ­ സം­ഘ­ടി­പ്പിച്ച നിള സാഹി­ത്യോ­ത്സ­വ­ത്തി­ലാണ്‌ ജീവ­കാ­രുണ്യ പ്രവർത്ത­ന­മേ­ഖ­ല­യി­ലേ­ക്കുള്ള പ്രവേ­ശനം പ്രഖ്യാ­പി­ക്ക­പ്പെ­ട്ട­ത്‌. ഒറ്റ­പ്പാ­ല­ത്തി­ന­ടു­ത്തുള്ള വരി­ക്ക­ശേ­രി­മ­ന­യിൽ വച്ചു നടന്ന നിള സാഹി­ത്യോ­ത്സ­വ­ത്തിൽ നേരിട്ടു പരിചയ­മി­ല്ലാ­ത്ത­വരും സൈബർ ചുമ­രിൽ നിര­ന്തരം കണ്ടു­മു­ട്ടു­ന്ന­വ­രു­മായ നിര­വധി പേർ പങ്കെ­ടു­ത്തി­രു­ന്നു.
ലേഖാ നമ്പൂ­തി­രിയെ സാഹി­ത്യോ­ത്സ­വ­ത്തിൽവച്ച്‌ ആദ­രി­ച്ചത്‌ വളരെ പ്രധാ­ന­പ്പെട്ട ഒരു സംഭ­വ­മാ­യി. ആരാണ്‌ ലേഖാ നമ്പൂ­തിരി?

അധി­ക­മാർക്കും ചെയ്യാൻ കഴി­യാത്ത വലിയ ഒരു കാരുണ്യം പ്രാവർത്തി­ക­മാ­ക്കിയ യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി.
സാമ്പ­ത്തി­ക­മായി വളരെ പിന്നോ­ക്കാ­വ­സ്ഥ­യി­ലു­ള്ള, സ്വന്തം മക്കളെ അഗ­തി­മ­ന്ദി­ര­ത്തിൽ പാർപ്പിച്ചു വളർത്തുന്ന, ഭർത്താ­വി­നാൽ ഉപേ­ക്ഷി­ക്ക­പ്പെട്ട ഒരു പാവം യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി. ശാന്തി­പ്പണി ചെയ്യുന്ന ഭർത്താ­വി­നോ­ടൊപ്പം താമ­സി­ച്ചാൽ, താത്രി­ക്കുട്ടി ആകേ­ണ്ടി­വ­രു­മെന്ന അശാ­ന്തി­യിൽപ്പെട്ട ലേഖ മാറി­ത്താ­മ­സി­ക്കു­ക­യാ­യി­രു­ന്നു.

അക്കാ­ല­ത്താണ്‌ മാവേ­ലി­ക്കര പ്രതിഭാ തിയേ­റ്റ­റിൽ പ്രദർശി­പ്പിച്ച ലൗഡ്‌ സ്പീക്കർ എന്ന ചല­ച്ചിത്രം അവർ കാണു­ന്ന­ത്‌. ആ സിനി­മ­യിലെ ഒരു കഥാ­പാത്രം വൃക്ക­ദാനം ചെയ്യു­ന്നു­ണ്ട്‌. അത്‌ ലേഖയെ സ്വാധീ­നി­ച്ചു. അവർ സ്വന്തം വൃക്ക­ക­ളി­ലൊ­ന്ന്‌ ദാനം ചെയ്യാൻ തീരു­മാ­നി­ച്ചു. സ്വന്തം രക്ത­ഗ്രൂ­പ്പിൽപ്പെട്ട ഒരാളെ സ്വയം കണ്ടു­പി­ടി­ച്ചു. പത്ര­പ്പ­ര­സ്യ­ങ്ങ­ളാണ്‌ അതിന്‌ ലേഖയെ സഹാ­യി­ച്ച­ത്‌. ലേഖ­യുടെ വൃക്ക കിട്ടി­യ­തു­കൊ­ണ്ടു­മാത്രം ജീവി­ത­ത്തിൽ തിരി­ച്ചെ­ത്തി­യത്‌ പട്ടാ­മ്പി­ക്കാ­രൻ ഷാഫി നവാ­സ്‌, അദ്ദേ­ഹ­മി­പ്പോൾ ഓട്ടോ­റിക്ഷ ഓടി­ച്ചു­ജീ­വി­ക്കു­ന്നു. കുടുംബം പുലർത്തു­ന്നു.

നമ്മുടെ മത­ത്തിൽ ആണെ­ങ്കിലേ മനു­ഷ്യൻ നന്നാവൂ എന്ന മത­മൗ­ലികവാദചിന്ത­യെ­ക്കൂ­ടി­യാണ്‌ ഈ വൃക്ക­ദാനം നിരാ­ക­രി­ക്കു­ന്ന­ത്‌. അമു­സ്ലി­ങ്ങൾക്കു പ്രവേ­ശ­ന­മി­ല്ലാത്ത സ്ഥല­ങ്ങ­ളിൽ ലേഖാ നമ്പൂ­തി­രി­യുടെ വൃക്കയ്ക്ക്‌ പ്രവേ­ശ­ന­മു­ണ്ട്‌. സമാ­ന­മായ മറ്റൊരു സംഭ­വ­മു­ണ്ടാ­യാൽ, അഹി­ന്ദു­ക്കൾക്ക്‌ പ്രവേ­ശനം ഇല്ലാത്ത ഇട­ങ്ങ­ളിൽ അതു സാധ്യ­മാ­കു­ന്നു. ഇപ്പോൾത്തന്നെ രക്ത­മായും റെറ്റി­നയായും മത വില­ക്കു­കളെ ഭേദിച്ചു പ്രവേശനം സാധ്യ­മാ­കു­ന്നു­ണ്ട്‌.
ദാന­കർമം സ്വർഗാ­രോ­ഹ­ണത്തെ സുഗ­മ­മാ­ക്കു­മെന്ന്‌ മത­ങ്ങൾ പ്രസം­ഗി­ക്കാ­റു­ണ്ടെ­ങ്കിലും അവ­യ­വ­ദാ­ന­ത്തേയോ ശരീ­ര­ദാ­ന­ത്തേയോ പ്രോത്സാ­ഹി­പ്പി­ക്കു­ന്നി­ല്ല. കാലം മാറു­ക­യാ­ണ്‌. മത­ങ്ങളും മാറിയേ തീരു. ഫോട്ടോ എടു­ക്കാൻ പാടി­ല്ലെന്നു ശഠിച്ച മതം, പാസ്പോർട്ടെ­ടു­ക്കാൻ ഫോട്ടോ ആകാ­മെന്ന്‌ വെള്ളം ചേർത്ത­തി­നെ­ക്കു­റിച്ച്‌ മല­യാ­ള­ത്തിന്റെ പ്രിയ­പ്പെട്ട നടൻ മാമു­ക്കോയ പറ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ഹിന്ദു­മത വിശ്വാ­സ­മ­നു­സ­രിച്ച്‌ കടൽക­ട­ക്കാൻ പാടി­ല്ല. ഗാന്ധി മുതൽ കവി വിഷ്ണു­നാ­രാ­യ­ണൻ നമ്പൂ­തിരി വരെ­യു­ള്ള­വർ ഈ വിഷ­യ­ത്തിൽ ചോദ്യം ചെയ്യ­ലിനു വിധേ­യ­രാ­യി­ട്ടു­മു­ണ്ട്‌. എന്നാൽ കട­ലി­ന­പ്പുറം പോയി ആരാ­ധനാസൗക­ര്യ­ത്തി­നായി ക്ഷേത്ര­ങ്ങൾ സ്ഥാപി­ക്കു­കയും അവിടെ പൂജി­ക്കാ­നായി പൂണൂലി­ട്ട­വർ ഫ്ളൈറ്റിലും കപ്പ­ലിലും യാത്ര­യാ­വു­കയും ചെയ്യു­ന്നു­ണ്ട­ല്ലോ.

ലേഖ­യുടെ വൃക്ക ഷാഫിക്ക്‌ അനു­യോ­ജ്യ­മായി എന്ന­തു­തന്നെ മതാ­ന്ധ­ത­യെ­ക്കു­റി­ച്ചുള്ള അന്വേ­ഷ­ണ­ങ്ങൾക്കു കാര­ണ­മാ­കേ­ണ്ട­താ­ണ്‌. മതാ­തീത മനു­ഷ്യത്വം തെളി­യിച്ച ലേഖാ­ന­മ്പൂ­തിരി മാന­വിക കേര­ള­ത്തിന്റെ അട­യാ­ള­മായി മാറി­യി­രി­ക്കു­ന്നു.

5 comments:

  1. "മതാ­തീത മനു­ഷ്യത്വം"

    ReplyDelete
  2. ലേഖാനമ്പൂതിരിയെപ്പറ്റി ഇക്കഴിഞ്ഞയാഴ്ച്ച മാധ്യമം വാരാന്തപ്പതിപ്പില്‍ വായിച്ചിരുന്നു. ഇപ്പോള്‍ അവരെ സാഹിത്യോത്സവത്തില്‍ ക്ഷണിച്ച് ആദരിച്ചു എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷം. മതമില്ലാത്ത ജീവനുകള്‍ കൊണ്ട് ലോകം നിറയട്ടെ

    ReplyDelete
  3. നമ്മുടെ മത­ത്തിൽ ആണെ­ങ്കിലേ മനു­ഷ്യൻ നന്നാവൂ എന്ന മത­മൗ­ലികവാദചിന്ത­യെ­ക്കൂ­ടി­യാണ്‌ ഈ വൃക്ക­ദാനം നിരാ­ക­രി­ക്കു­ന്ന­ത്‌. അമു­സ്ലി­ങ്ങൾക്കു പ്രവേ­ശ­ന­മി­ല്ലാത്ത സ്ഥല­ങ്ങ­ളിൽ ലേഖാ നമ്പൂ­തി­രി­യുടെ വൃക്കയ്ക്ക്‌ പ്രവേ­ശ­ന­മു­ണ്ട്‌. സമാ­ന­മായ മറ്റൊരു സംഭ­വ­മു­ണ്ടാ­യാൽ, അഹി­ന്ദു­ക്കൾക്ക്‌ പ്രവേ­ശനം ഇല്ലാത്ത ഇട­ങ്ങ­ളിൽ അതു സാധ്യ­മാ­കു­ന്നു. ഇപ്പോൾത്തന്നെ രക്ത­മായും റെറ്റി­നയായും മത വില­ക്കു­കളെ ഭേദിച്ചു പ്രവേശനം സാധ്യ­മാ­കു­ന്നു­ണ്ട്‌.

    ReplyDelete