Friday 26 June 2015

ചെറി


തണലു പെയ്യാൻ പിറന്ന
ചെറിമരം
വെയിലു തിന്നു ചൊല്ലുന്നു
മനുഷ്യരേ,
ചതി പഠിക്കാത്ത
പക്ഷിജന്മങ്ങളേ
മൃദുലമാനസരാം
മൃഗങ്ങളേ
പൊടി വിഴുങ്ങും
പവിത്രനാഗങ്ങളേ
മലരു മലരിനെ പ്രാപിക്കുവാൻ
ചിത്രശലഭദൂതിയെ
സൽക്കരിക്കുന്ന നാൾ
വരികയെന്റെ തണലത്ത്
ലൈംഗിക സ്ഫുരണമാകുവാൻ
സംതൃപ്തരാകുവാൻ.

പ്രണയമെന്നാൽ
പരസ്പരം ചുംബിച്ചു
സമരകാഹളം കായ്ക്കുന്ന വിപ്ലവം.

പ്രണയമെന്നാൽ
മതാന്ധകാരത്തിന്റെ
തെരുവിൽ വയ്ക്കും വിളക്ക്.
നിഷേധികൾ
ധനവിചിത്രസാമ്രാജ്യം തകർക്കുവാൻ
കരുതി വച്ച കരുത്തിന്റെ തോക്ക്.

ചെറിമരത്തിന്റെ
ചില്ലയിലേക്കതാ
ചിറകു വീശിയടുക്കുന്നു കാമികൾ.

2 comments:

  1. പ്രണയമെന്നാൽ
    പരസ്പരം ചുംബിച്ചു
    സമരകാഹളം കായ്ക്കുന്ന വിപ്ലവം!!!

    മനോഹരം പ്രിയകവീ!!

    ReplyDelete
  2. പ്രണയമെന്നാൽ
    മതാന്ധകാരത്തിന്റെ
    തെരുവിൽ വയ്ക്കും വിളക്ക്.
    നിഷേധികൾ
    ധനവിചിത്രസാമ്രാജ്യം തകർക്കുവാൻ
    കരുതി വച്ച കരുത്തിന്റെ തോക്ക്.

    ReplyDelete