Thursday 9 June 2016

ശിൽപ്പി


കളിമണ്ണിൽ ഒളിപാർക്കും
കുതിരക്കൂട്ടം
കരിങ്കല്ലിൽ കാത്തു നിൽക്കും
ഭരതനാട്യം

മരത്തിൽ പാത്തിരിക്കുന്ന
പരുന്തിൻ നോട്ടം
മണലിൽ ധ്യാനിച്ചിരിക്കും
മഹാത്മാ ഗാന്ധി

സിമന്റിൽ പത്മാസനസ്ഥൻ
അഹിംസാ ബുദ്ധൻ
ചിരട്ടയിൽ സൂര്യകാന്തി
ബഷീർക്കോളാമ്പി

ഇവ കാണാൻ അകക്കണ്ണിൽ
തിരി കത്തുന്ന
മഹാ ശില്പശാലികൾക്കെൻ
പ്രണാമപത്മം. 

2 comments:

  1. കവിതയ്ക്ക് എന്റെയും പ്രണാമപത്മം

    ReplyDelete
  2. അകക്കണ്ണിൽ തിരി കത്തുന്ന
    മഹാ ശില്പശാലികൾ ...

    ReplyDelete