Thursday 28 July 2016

പടിയിറക്കം

മറികടക്കുന്നു മണം
വെയിൽക്കുന്നിനെ
മറികടക്കുന്നു വെയിൽ
കടൽക്രോധത്തെ
മറികടക്കുന്നു കടൽ
കരക്കോട്ടയെ
മറികടക്കുന്നു കര
മഞ്ഞുനായ്ക്കളെ
മറികടക്കുന്നില്ല ഞാൻ
ആഗ്രഹങ്ങളെ
പടിയിറക്കത്തിന്റെ
മഴകനക്കുന്നു.

3 comments:

  1. ആഗ്രഹങ്ങളുടെ പടിയിറക്കം

    ReplyDelete
  2. മറികടക്കാനാവാത്ത ആഗ്രഹങ്ങളുടെ പടിയിറക്കം

    ReplyDelete
  3. മറികടക്കാനാവാത്ത ആഗ്രഹങ്ങളുടെ പടിയിറക്കം

    ReplyDelete