Sunday 5 March 2017

ഇരുട്ട്

മുടിയിലും മുഖത്തും
മുല്ലപ്പൂ ചൂടിയിരുന്ന
മുംതാസ് ബീഗം
ഒരു ദിനം
ഇരുട്ട് ധരിച്ചുവന്നു.

കഷ്ടിച്ച് ഊഹിക്കാം
കണ്ണടച്ചില്ല്.
ഇതെന്തേ ഇങ്ങനെ?

കത്തിയും ആസിഡും
ഓര്‍ത്തു കൊണ്ട്
മുംതാസ് പറഞ്ഞു,
ഞാന്‍
ദൈവത്തെ ഭയക്കുന്നു.

1 comment:

  1. ചെകുത്തനെ വിശ്വാച്ചാലും
    ഇക്കാലത്ത് ദൈവത്തെ നമ്പരുത്

    ReplyDelete