Monday 10 April 2017

ചെയ്യേണ്ടത്


കണ്ടു നില്‍ക്കാനില്ല കാലം
കണ്ടതും കേട്ടതും
മണ്ടത്തരമെന്ന്
കണ്ടാല്‍ മടിക്കാതെ
കല്ലെടുത്തെറിയെടാ മോനേ.

പാഴാക്കുവാനില്ല നേരം
പോഴത്തരത്തില്‍
കുരുങ്ങിയ ചെയ്തികള്‍
നേരേ തിരിച്ചറിഞ്ഞെങ്കില്‍
ഇരിക്കാതെ
കമ്പൊടിച്ചെറിയെടാ മോനേ.

കാത്തിരിക്കാനില്ല പ്രായം
ഓര്‍ത്തതും കാത്തതും
ബോറായിരുന്നെന്നു തോന്നിയാല്‍
വൈകാതെ
വാക് ബോംബെറിയെടാ മോനേ.

അപ്പോള്‍
ക്ഷമിക്കുന്നതെപ്പോള്‍
ഇപ്പോള്‍
ക്ഷമക്ഷാമകാലം.

2 comments:

  1. ക്ഷമക്ഷാമകാലം...
    ക്ഷമയുടെ നെല്ലിപ്പടി കണ്ട കാലം ...!

    ReplyDelete
  2. കാവ്യക്കതിരിന്നരികത്തിരുന്നുഞാ-
    നാവോളമറിവിന്നിളനീര് നുകരവേ,
    പകരുന്നൊരൂര്‍ജ്ജത്തുടിപ്പെന്നിടനെഞ്ചി-
    ലേവമെന്നോതുവാന്‍മടിയില്ല! സോദരാ.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete