Monday 17 July 2017

കുത്തുവിളക്ക്


പടയ്ക്കു പോയ
തിരുമകനെ കാത്ത്
അമ്മ
പടിക്കലിന്നും
കുത്തുവിളക്കായ്
കത്തുന്നുണ്ടേ.

കുന്തക്കാരും
കുതിരക്കാരും
പന്തക്കാരും
പരിചക്കാരും
പരിചയക്കാരും
തിരിച്ചു വന്നിട്ടും

പടയ്ക്കു പോയ
തിരുമകനെ കാത്ത്
അമ്മ...

1 comment:

  1. കുന്തക്കാരും കുതിരക്കാരും
    പന്തക്കാരും പരിചക്കാരും
    പരിചയക്കാരും തിരിച്ചു വന്നിട്ടും
    പടയ്ക്കു പോയ തിരുമകനെ കാത്ത് അമ്മ...

    ReplyDelete